ബെംഗളൂരു∙ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ രഹസ്യമായി നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷിന് അപ്രതീക്ഷിത അനുഭവം. 100 രൂപയുടെ നോട്ട് നൽകിയെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞതോടെ ബിഎംടിസി കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ സാധാരണ യാത്രക്കാരനായി മാസ്ക് ധരിച്ചാണ് മന്ത്രി കയറിയത്. ......
ദോഹ: ഖത്തർ മുൻ അമീറും രാഷ്ട്രപിതാവുമായ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു.......
ദോഹ:മുപ്പത്തിയെട്ടാമത് ദോഹ തിയേറ്റർ ഫെസ്റ്റിവലിൽ വൻ ജനപ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ‘അണ്ടർ ദി റബ്ബിൾ’ (Under the Rubble) നാടകത്തിന്റെ അണിയറപ്രവർത്തകരെ ദോഹ തിയേറ്റർ കമ്പനി ആദരിച്ചു. അൽ മയാസ തിയേറ്ററിൽ അരങ്ങേറിയ നാടകത്തിന്റെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തെയും സമർപ്പണത്തെയും മുൻനിർത്തിയാണ് കമ്പനി പ്രത്യേക ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
ദോഹ തിയേറ്റർ കമ്പനി ഭാരവാഹികളും നാടകത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും വിജയമാണിതെന്ന് കമ്പനി പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തറിന്റെ സമ്പന്നമായ കരകൗശല പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ) നാല് ദിവസത്തെ ‘മുബയ്യാത്’ (Mubayyat) പെട്ടി നിർമ്മാണ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മ്യൂസിയത്തിന്റെ 'മഹാറ' (കഴിവ്) പ്രോഗ്രാമിന്റെ ഭാഗമായി ജൂലൈ 19 മുതൽ 22 വരെ മ്യൂസിയത്തിലെ എജ്യുക്കേഷൻ സ്റ്റുഡിയോയിലാണ് ഈ സവിശേഷമായ പരിശീലന പരിപാടി നടക്കുക.
നാഷണൽ മ്യൂസിയം ഓഫ് ഖത്തറിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ വർക്ക്ഷോപ്പ്, രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിനും പരമ്പരാഗത കരകൗശല വിദ്യകൾ യുവതലമുറയിലേക്ക് കൈമാറുന്നതിനുമായാണ് ലക്ഷ്യമിടുന്നത്. ......
ഡമാസ്കസ്: നയതന്ത്ര പഠന-പരിശീലന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും സിറിയയും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയും സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ഷൈബാനിയും തമ്മിൽ ഡമാസ്കസിൽ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. ......
ദോഹ /പാരിസ്: ആഗോള ഫാഷൻ രംഗത്തെ ഏറ്റവുംഅഭിമാനകരമായ 'പാരിസ് ഹോട്ട് കോച്ചർ' (Haute Couture) ഫാഷൻ വീക്കിൽ ഇത്തവണ അറബ് ഡിസൈനർമാരുടെ സർഗ്ഗാത്മക വൈഭവം തരംഗമായി മാറുന്നു. ജൂലൈ 6 മുതൽ 9 വരെ പാരിസിൽ അരങ്ങേറിയ ഫാഷൻ വീക്കിൽ, യൂറോപ്യൻ പാരമ്പര്യമുള്ള വൻകിട ബ്രാൻഡുകൾക്കൊപ്പം ദോഹ മുതൽ ബെയ്റൂട്ട് വരെയുള്ള അറബ് ഡിസൈനർമാരും തങ്ങളുടെ തനതായ സംസ്കാരവും കരകൗശല വൈദഗ്ധ്യവും കൊണ്ട് ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ചു.
മിഡിൽ ഈസ്റ്റിന്റെ സാംസ്കാരിക തനിമയും അത്യാധുനിക ഫാഷൻ നവീനതകളും കോർത്തിണക്കിയാണ് പ്രമുഖ ഡിസൈനർമാർ വസ്ത്രങ്ങൾ അണിയിച്ചൊരുക്കിയത്. ......
ദോഹ:ഖത്തറിലെ തദ്ദേശീയ ഈത്തപ്പഴ കർഷകർക്ക് ആവേശം പകർന്നു കൊണ്ട് ഈ വർഷത്തെ വിളവെടുപ്പ് കാലത്തിന് തുടക്കമായി. പാകമായിത്തുടങ്ങുന്ന
ഈത്തപ്പഴത്തിന്റെ ആദ്യ ബാച്ചുകളായ 'റുതബ്' (Rutab - semi-ripe dates) ഇതിനകം തന്നെ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ......
ഓർഡോസ് :ചൈനയിലെ ഓർഡോസ് നഗരത്തിൽ നടക്കുന്ന ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ കായികപ്രതിഭ സെയ്ഫ് മുഹമ്മദിന് സ്വർണത്തിളക്കം. ശനിയാഴ്ച നടന്ന ആവേശകരമായ പോൾവോൾട്ട് മത്സരത്തിലാണ് ഏഷ്യൻ കരുത്തന്മാരെ അപ്രസക്തരാക്കി ഖത്തർ താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
മത്സരത്തിൽ 5.54 മീറ്റർ ഉയരം താണ്ടിയാണ് സെയ്ഫ് മുഹമ്മദ് പൊൻകിരീടം ചൂടിയത്. ......
മേടം: ഞായറാഴ്ച രാത്രി 8 മണിവരെ കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ജോലിസ്ഥലത്ത് വിമർശനത്തിനും അഭിപ്രായഭിന്നതകൾക്കും സാധ്യതയുണ്ട്. ......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ......